12:56pm 07 November 2026
NEWS
കടലോളങ്ങളിൽ വർണ്ണവസന്തം തീർത്ത് ഖത്തർ ബോട്ട് ഷോ: ഇന്ന്സമാപനം
07/11/2026  12:05 PM IST
nila
കടലോളങ്ങളിൽ വർണ്ണവസന്തം തീർത്ത് ഖത്തർ ബോട്ട് ഷോ: ഇന്ന്സമാപനം

 

ദോഹ:തിരമാലകളെ തഴുകിയെത്തിയ ആഡംബര യാച്ചുകളുടെയും ആകാശത്ത് വർണ്ണമഴ പെയ്യിച്ച കരിമരുന്ന് പ്രയോഗത്തിന്റെയും മാസ്മരിക അന്തരീക്ഷത്തിൽ ഖത്തർ ബോട്ട് ഷോയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു. നവംബർ 4-ന് ദോഹയുടെ പഴയ തുറമുഖത്തിൽ തുടങ്ങിയ ഈ സമുദ്ര മഹാമഹത്തിന് വാരാന്ത്യത്തിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
രാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ച് കടൽത്തീരത്തിന് മുകളിൽ വിരിഞ്ഞ പ്രകാശജ്വാലകൾ സന്ദർശകരെ അത്ഭുതപ്പരവതാനിയിലാക്കി. നീലാകാശത്ത് പൂത്തുലഞ്ഞ വർണ്ണപ്രഭയും താഴെ കടലിൽ പ്രതിഫലിച്ച അതിന്റെ നിഴലുകളും ചേർന്ന് കൺകുളിർപ്പിക്കുന്ന മനോഹര ദൃശ്യാനുഭവമാണ് ഒരുക്കിയത്.അവസാന ദിനമായ ഇന്ന് പ്രദർശനം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും ആയിരക്കണക്കിന് സന്ദർശകരാണ് ഒഴുകിയെത്തുന്നത്. ലോക പ്രശസ്തമായ 546 ബ്രാൻഡുകൾ അണിനിരന്ന മേളയിൽ അത്യാധുനിക യാച്ചുകളുടെ ആഡംബര ലോകം നേരിട്ടറിയാനും ഫോട്ടോകൾ പകർത്തി അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെക്കാനും ജനങ്ങൾ ആവേശത്തോടെ എത്തുന്ന കാഴ്ചയ്ക്കാണ് പഴയ തുറമുഖം സാക്ഷ്യം വഹിക്കുന്നത്.  14 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും പങ്കാളികളും ചേർന്നൊരുക്കിയ 6  വേദികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കടലിന്റെ മനോഹാരിതയും കരിമരുന്നിന്റെ തിളക്കവും കണ്ട് ആസ്വദിക്കാൻ ഇന്നലെ വൈകുന്നേരത്തോടെ കുടുംബസമേതമാണ്  പലരും എത്തിയത്.  
​ഖത്തറിന്റെ സമുദ്ര വിനോദസഞ്ചാര ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് ഇത്തവണത്തെ ബോട്ട് ഷോ ചരിത്രവിജയമായി ഇന്ന് സമാപിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img